പ്രളയബാധിതർക്കായി മാനസിക സാമൂഹ്യ സംരക്ഷണ പരിപാടി
കൊച്ചി: പ്രളയ ബാധിതർക്കിടയിൽ മാനസിക സാമൂഹിക സംരക്ഷണം നൽകുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി. വനിതാ ശിശു വികസന വകുപ്പ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിന്റെ സഹായത്തോട് കൂടെയാണ് പ്രളയ ബാധിത കുടുംബങ്ങൾക്കിടയിൽ മാനസിക സാമൂഹിക ഇടപെടൽ നടത്തുത് .
തേവര എസ്എച്ച് കേളജിൽ ഓഗസ്റ്റ് 23, 24 തീയതികളിൽ നടന്ന പരിശീലന പരിപാടിയിൽ 170 കൗൺസിലിങ്, സൈക്കോളജി, സോഷ്യൽ വർക്ക്, ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊഫഷണലുകൾ പങ്കെടുത്തു. ഇന്ന് (ആഗസ്റ്റ് 25) മുതൽ സെപ്തംബർ അഞ്ചാം തീയതി വരെ ഇവർ ജില്ലയിലെ വിവിധ പ്രളയ ബാധിത കുടുംബങ്ങളെ സന്ദർശിച്ച് മാനസിക പിന്തുണ നൽകും . പ്രളയബാധിതർക്കിടയിൽ തുടർ മാനസികാരോഗ്യ പിന്തുണ ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മാസികാരോഗ്യ വിഭാഗവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്
- Log in to post comments