നൂതന പദ്ധതികളുടെ അവലോകന യോഗം നടന്നു
2023-24 വാര്‍ഷിക പദ്ധതിയിലേക്ക് പരിഗണിക്കുന്നതിലേക്കായി വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികളുടെ അവലോകന യോഗം കളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ചില്ലി വില്ലേജ് പദ്ധതിക്കും അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെ അങ്കണവാടി കുട്ടികളില്‍ കൃഷി പ്രോത്സാഹനം,ഭിന്നശേഷി കുട്ടികള്‍ക്കുള്ള പഠന വിനോദ യാത്ര - സന്തോഷ യാനം, സംസാര വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്പീച്ച് തെറാപ്പി പദ്ധതിക്കും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ മില്‍ക്ക് വെന്റിംഗ് മെഷീന്‍ തുടങ്ങി വിവിധങ്ങളായ ന്യൂതന പദ്ധതികള്‍ക്കും യോഗം അനുമതി നല്‍കി.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments