Skip to main content

എറണാകുളം ജില്ലയിൽ ഊർജ്ജിത ശുചീകരണപ്രവർത്തനങ്ങൾ 

കൊച്ചി: പ്രളയവും പേമാരിയും രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. ആരോഗ്യപ്രശ്നങ്ങളും ശുചീകരണ പ്രശ്നങ്ങളും രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളെ റെഡ് സോണായി പ്രഖ്യാപിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ര ളയം രൂക്ഷമായി ബാധിച്ച  പഞ്ചായത്തുകളിൽ 35 പെട്രോൾ മോട്ടർ പമ്പ് സെറ്റുകൾ വിതരണം ചെയ്തു. ഇവയിൽ ചേന്ദമംഗലം, ആലങ്ങാട്, കരുമാലൂർ, വടക്കേക്കര, കുന്നുകര, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ രണ്ട് പമ്പ് സെറ്റുകൾ വീതവും മറ്റ് പഞ്ചായത്തുകളിൽ ഒരെണ്ണം വീതവുമാണ് വിതരണം ചെയ്തത്. ഇവകൂടാതെ ഹരിത കേരള മിഷനിൽ നിന്നും 22 പ്രെഷർ ജെറ്റുകളും  പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തു. കൂടാതെെ അടുത്ത ദിവസം 10 പമ്പ് സെറ്റുകൾ കൂടി ലഭ്യമാകും.

ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 22 പഞ്ചായത്തുകളിലെ 389 വാർഡുകളിൽ പ്രശ്നം രൂക്ഷമായ വാർഡുകളിൽ ക്ലീനിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡിൽ 50 മുതൽ 100 വരെ വോളണ്ടിയേഴ്സിനെ നിയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും രജിസ്റ്റർ ചെയ്ത വോളണ്ടിയർമാരെ ആവശ്യാനുസരണം പഞ്ചായത്തുകളിലേക്ക് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പഞ്ചായത്ത് തലത്തിൽ അജൈവ മാലിന്യങ്ങളുടെ ശേഖരണവും തുടരുന്നുണ്ട്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്ന് ജി.ജെ നേച്ചർ കെയർ  എന്ന കമ്പനിയുമായി സഹകരിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. നിലവിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ  ജി.ജെ നേച്ചർ കെയർ  എന്ന കമ്പനിയുടെയും ക്ലീൻ കേരള കമ്പനിയുടെയും മേൽനോട്ടത്തിൽ ശേഖരിച്ച് പുനഃക്രമീകരണത്തിന് വിധേയമാക്കും.

22 പഞ്ചായത്തുകളിൽ പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കരുമാലൂർ, ചേരാനല്ലൂർ എന്നീ പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിലാവുകയും ഫയലുകളും മറ്റു കമ്പ്യൂട്ടർ ഉപകരണങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വെള്ളം എത്തിക്കാതെ പഞ്ചായത്തുകളിൽ ടാങ്കർ  ലോറിയിലാണ് കുടിവെള്ളമെത്തിക്കുന്നത്. കൂടാതെ കിയോസ്കുകൾ വയ്ക്കാനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. 
കീടനാശിനി നശീകരണത്തിന് പഞ്ചായത്ത് തലത്തിൽ ഹൈഡ്രജൻ സെറോക്സൈഡ് എന്ന ലായനി വിതരണം ചെയ്തിട്ടുണ്ട്. എച്ച്.ഒ.സി.എൽ ആണ് ലായനി വിതരണം ചെയ്യുന്നത്. 
ഗം ബൂട്ട്, ബ്ലീച്ചിങ് പൗഡർ, മാസ്ക് ' ഗ്ലൗസ്, ക്ലീനിങ് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 
ശുചീകരണ പ്രവർത്തനത്തിൽ വോളണ്ടിയേഴ്സ് ആകാൻ താല്പര്യമുള്ളവർ 9497346416, 9744573967, 9188024099 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

date