Skip to main content

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ശുചിത്വം ഉറപ്പാക്കാന്‍ നിര്‍ദേശം

     നാളെ (ഓഗസ്റ്റ് 29) ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളുകളില്‍ ശുചിത്വം ഉറപ്പാക്കണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അിറയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.  

     ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച എല്ലാ സ്‌കൂളുകളും ശുചീകരിച്ച് അണുവിമുക്തമാക്കണം. സ്‌കൂളുകളിലെ ടൈല്‍ പാകിയ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും ലോഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം. കുടിവെള്ള ടാങ്കുകള്‍ വൃത്തിയാക്കണം. 

  സ്‌കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ സ്‌കൂളുകള്‍ പരിശോധിച്ച് ഫിറ്റനെസ് ഉറപ്പാക്കണം. കുട്ടികള്‍ക്ക് അണുബാധയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ബാധിക്കാത്ത വിധത്തില്‍ ശുചീകരണം നടന്നു എന്ന് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തി ഇന്ന്(ഓഗസ്റ്റ്28) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
(പി.ആര്‍.കെ. നമ്പര്‍ 1995/18)
 

date