Post Category
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവൃത്തികൾ പുനരാരംഭിച്ചു
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. പി. ഉബൈദുള്ള എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
യാർഡിന്റെയും കെട്ടിടത്തിന്റെയും അവശേഷിക്കുന്ന നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തികൾ ആറ് മാസത്തിനകം പൂർത്തീകരിക്കും. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവിൽ - ഇലക്ട്രിക്കൽ പ്രവൃത്തികൾ കൂടി പൂർത്തീകരിക്കുന്നതോടെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.സക്കീർ ഹുസൈൻ, കൗൺസിലർമാരായ പി.എസ്.എ. ശബീർ, സഹീർ മച്ചിങ്ങൽ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments