Skip to main content

കെ സ്റ്റോര്‍ പദ്ധതി അടൂര്‍ താലൂക്ക്തല ഉദ്ഘാടനം രണ്ടാം ഘട്ടം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

ഗ്രാമീണ മേഖലകളിലെ റേഷന്‍ ഡിപ്പോകളെ വൈവിധ്യവല്‍ക്കരിച്ചു കെ സ്റ്റോറുകളായി മാറ്റുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്കിലെ കെ സ്റ്റോര്‍ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കടമ്പനാട് മാഞ്ഞാലിക്ക് സമീപം കന്നാട്ട് കുന്ന് മുക്ക് റേഷന്‍ ഡിപ്പോയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിബു, വാര്‍ഡ് മെമ്പര്‍ വൈ ലിന്റോ, ഐഎന്‍സി അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ബിനു, മണ്ണടി സിപിഐ ജില്ലാ കമ്മിറ്റി അംഗം  കെഎസ് അരുണ്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്  സജു മിഖായേല്‍, അടൂര്‍ മണ്ഡലം  ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രസിഡന്റ് രാജന്‍ സുലൈമാന്‍, അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്,റേഷനിംഗ് ഇന്‍സ്പെക്ടര്‍ ശ്രീജ കെ സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date