Skip to main content

ഈറ്റ് റൈറ്റ് യോഗ ഈറ്റ് റൈറ്റ് ബൈക്കത്തൺ 16-ന്

 

അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും, കേരള സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് യോഗ ഈറ്റ് റൈറ്റ് ബൈക്കത്തൺ സെപ്റ്റംബർ 16 ന് രാവിലെ ഏഴിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു. ആരോഗ്യകരമായ ജീവിത ശൈലികളും ഭക്ഷണ രീതികളും പ്രോത്സാഹിപ്പിക്കുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍ ഈറ്റ് റൈറ്റ് ബൈക്കത്തൺ ഫ്ളാഗ് ഓഫ് ചെയ്യും.   ഹൈബി ഈഡന്‍ എം പി,  ടി ജെ വിനോദ് എം എല്‍ എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍ വിനോദ് ,വാര്‍ഡ് കൗൺസിലര്‍ ബിന്ദു ശിവൻ എന്നിവര്‍ പങ്കെടുക്കും.

date