Skip to main content

പ്രളയദിനങ്ങളില്‍ നിസ്വാര്‍ഥ സേവനവുമായി ഡ്രൈവര്‍മാര്‍

 

പ്രളയദിനങ്ങളില്‍ ജില്ലയിലെ റവന്യു വകുപ്പിലെ ഡ്രൈവര്‍മാര്‍ നടത്തിയ നിസ്വാര്‍ഥ സേവനങ്ങള്‍ ദുരന്തലഘൂകരണത്തിന് ഏറെ സഹായിച്ചു. പ്രളയജലം ജില്ലയുടെ മിക്കഭാഗങ്ങളെയും വിഴുങ്ങുന്നതിന് തൊട്ടുമുമ്പ് ആത്മധൈര്യം കൈവിടാതെ മുട്ടറ്റം വെള്ളത്തില്‍ വാഹനങ്ങളില്‍ ഉദേ്യാഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമായി. മുന്നറിയിപ്പ് നല്‍കിയതിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും റവന്യു വകുപ്പിലെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകളില്‍ മുന്നോട്ട് ചലിക്കാനാവാത്ത അവസ്ഥകളിലും താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരുമായി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കടന്നുചെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മുതിര്‍ന്ന ഉദേ്യാഗസ്ഥരെ സഹായിച്ചത് ഇവരുടെ വിലപ്പെട്ട സേവനങ്ങളാണ്. ബക്രീദ്, ഓണം തുടങ്ങിയ എല്ലാ അവധി ദിവസങ്ങളിലും രാവും പകലുമില്ലാതെ കര്‍മനിരതരായ ഇവരുടെ സേവനം ദുരന്തം നേരിടേണ്ടിവന്ന എല്ലാവര്‍ക്കും വലിയ കൈത്താങ്ങായി.        (പിഎന്‍പി 2608/18)

date