ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മയുടെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനം ആരംഭിച്ചു
യുപി മലയാളം ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മയുടെ ദ്വിദിന സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനം പഴകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ആരംഭിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.രാജു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.14 ജില്ലകളില്‍ നിന്നുമുള്ള 3 അധ്യാപകര്‍ വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. 25ന് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനങ്ങളും 30ന് ക്ലസ്റ്റര്‍ പരിശീലനങ്ങളും നടക്കും.
മലയാള ഭാഷയുടെ വിവിധ സമീപനങ്ങള്‍ ബോധ്യപ്പെടുത്തുക, അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അധ്യാപക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി തുല്യതയും ഗുണതയുമുള്ള വിദ്യാഭ്യാസം ലക്ഷ്യം വച്ചുകൊണ്ട് അധ്യാപകരെ ശാക്തീകരിക്കാനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.സമഗ്ര ശിക്ഷാ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.ലജു.പി.തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ എസ്.ശ്രീകുമാര്‍, വി.എസ്.അനൂപ്,ബി.പി.സി.കെ. എ.ഷെഹന തുടങ്ങിയവര്‍ പങ്കെടുത്തു .
- Log in to post comments