Skip to main content

കോടനാട്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ ദേശീയ അംഗീകാരം

 

കോടനാട്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എൻ.ക്യു.എ.എസ് ) ദേശീയാംഗീകാരം ലഭിച്ചു. ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

കോടനാട്‌ കുടുംബാരോഗ്യകേന്ദ്രത്തിന്‌ ഈ വിഭാഗങ്ങളിൽ 86 ശതമാനം സ്കോർ ലഭിച്ചു. ആഗസ്റ്റ് 3,4 തീയതികളിലാണ്‌ ദേശീയ സംഘം കോടനാട്‌ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച്‌ വിലയിരുത്തിയത്‌. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ  വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്. 

ആരോഗ്യസ്ഥാപനങ്ങളുടെ സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും അതിലൂടെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്നും ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി.രോഹിണി പറഞ്ഞു.

date