ലൈഫ് പദ്ധതി : 40 വീടുകളുടെ താക്കോല്‍ദാനം നടന്നു
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ദാനവും ജനറല്‍ വിഭാഗത്തിലെ 40 ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും നടന്നു. കൂടാതെ 2023-24 വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത നിര്‍വഹിച്ചു.
പഞ്ചായത്ത് ഭരണസമിതി 398 വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുള്ളത്. കോട്ടുക്കല്‍ ജംങ്ഷനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഗിരിജമ്മ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ബൈജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി എസ് സോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി സി പ്രദീപ്,ഷൂജ ഉള്‍ മുള്‍ക്ക്, കെ ലളിതമ്മ,ബിന്ദുഅശോകന്‍,അനിത കുമാരി,കെ ശ്രീദേവി, ഷീജ, ഷെഫീഖ്, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments