Post Category
അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 20)
കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 20) രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വഹിക്കും. പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനാകും. മൂന്ന് കോടി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, പ്രാക്ടിക്കല്‍ ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം പണികഴിപ്പിച്ചത്.
date
- Log in to post comments