Skip to main content

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം

നിലമേല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരം ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം

     സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 20നകം ഐ സി ഡി എസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും താത്ക്കാലിക സേവനം ചെയ്തവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

    വിവരങ്ങള്‍ ഐ സി ഡി എസ് ഓഫീസില്‍ നിന്നും അതത് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474 2424600, 9188959658.

date