Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: മൂവാറ്റുപുഴ പ്രൊബേഷന്‍ ഓഫീസറുടെ പരിധിയില്‍ പെടുന്ന മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് എന്നീ താലൂക്കുകളില്‍ താമസിക്കുന്ന മുന്‍ കുറ്റവാളികള്‍ എക്‌സ് പ്യൂപ്പിള്‍സ്, പ്രൊബേഷണര്‍മാര്‍, എക്‌സ് ഇന്‍മേറ്റ്‌സ്, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയം തൊഴില്‍ തുടങ്ങുന്നതിന് 15000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം ലഭ്യമാകുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  

മുമ്പ് ധനസഹായം ലഭ്യമായിട്ടുളളവര്‍ക്ക് വീണ്ടും ലഭിക്കുന്നതല്ല. അപേക്ഷ മൂവാറ്റുപുഴ പ്രൊബേഷന്‍ ആഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 15. വിലാസം പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മൂവാറ്റുപുഴ, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, ഫോണ്‍ 0485-2811446. 

date