Skip to main content

ഹെൽത്ത് സൂപ്പർവൈസർമാർക്ക് ഏകദിന പരിശീലനം നൽകി

 

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പിലെ ഹെൽത്ത് സൂപ്പർവൈസർമാർക്ക് ഏകദിന പരിശീലനം നടത്തി. ക്ലോറിനേഷന് ശേഷം കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള റസീ ഡ്യുൽ ക്ലോറിനേഷനെക്കുറിച്ചായിരുന്നു പരിശീലനം. തമിഴ്നാട് സർക്കാരിന്റെ പൊതുജനാരോഗ്യ വിഭാഗത്തിലെ വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്. ലളിതമായ സാങ്കേതിക വിദ്യയുപയോഗിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയും ഇത് ഉപയോഗിച്ച് ക്ലോറിന്റെ അളവ് കണ്ട് പിടിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് കൊടുക്കുകയും  ചെയ്തു. റസീഡ്യുൽ ക്ലോറിന്റെ അളവ് കണ്ടു പിടിക്കുന്നതിനുള്ള കിറ്റും സൂപ്പർവൈസർമാർക്ക് നൽകി.

date