പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ മികവിന് ജില്ലാ പോലീസിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് യൂണിറ്റുകള്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. പ്രളയകാലത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രളയത്തില്‍ ജില്ലയിലെ ആറന്മുള, കോയിപ്രം, പുളിക്കീഴ് എന്നീ പോലിസ് സ്റ്റേഷനുകള്‍ മുങ്ങിയിരുന്നു. മിക്ക സ്ഥലങ്ങളിലും എത്തിച്ചേരുവാന്‍ കഴിയാത്ത സാഹചര്യത്തിലും വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത് ജില്ലാ പോലീസ് നടത്തിയ ഏകോപിതമായ പ്രവര്‍ത്തനങ്ങളെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു. (പിഎന്‍പി 2688/18)
- Log in to post comments