ആരക്കുഴ ഐ.ടി.ഐയ്ക്ക് എന്‍.സി.വി.ടി അംഗീകാരം
കൊച്ചി: മൂവാറ്റുപുഴയിലെ ആരക്കുഴ ഗവൺമെന്റ് ഇന്‍ഡസ്ട്രീയല്‍ ട്രെയിനിംഗ് ഇന്സ്റ്റിസ്റ്റ്യൂട്ടിന് ഇന്ത്യാ ഗവണ്മെന്റിന്റെ എന്‍.സി.വി.ടി അംഗീകാരം ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ച് വരുന്ന ഒരു വർഷ പ്ലംബര്‍ ,രണ്ട് വർഷ ഡ്രാഫ്റ്റ് മാൻ, രണ്ട് വര്‍ഷ സിവിൽ എന്നീ കോഴ്സുകളാണ് നിലവില്‍ ഐ.ടി.ഐയിലുള്ളത്. ഈ കോഴ്സുകള്‍ക്കാണ് 2018-ഓഗസ്റ്റിലെ അഡ്മിഷന് മുതല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രൈനിംഗ് അംഗീകാരം ലഭിച്ചത്.
ഇതോടെ ഇവിടെ നിന്നും പഠിച്ച് പാസാകുന്ന കുട്ടികള്‍ക്ക് അഖിലേന്ത്യാ അന്തര്‍ ദേശീയ അംഗീകാരം ലഭിക്കും. ഇത് വിദേശരാജ്യങ്ങളിലുള്‍പ്പടെ തൊഴില്‍ നേടുന്നതിന് സഹായകരമാകും. ഐ.ടി.ഐയ്ക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതോടെ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2009-ലാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ പംബ്ലര്‍ ഒരു വര്‍ഷം, ഡ്രാഫ്റ്റ്മാന് സിവില്‍ രണ്ട് വര്‍ഷം എന്നീ ട്രേഡുകളിലായി പ്രവര്‍ത്തനമാരംഭിച്ച ത്. ഐടിഐയില്‍ നിലവിൽ 84 കുട്ടികളാണ് പഠിക്കുന്നത്. ആരക്കുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്. ഐ.ടി.ഐയ്ക്കായി ചാന്ത്യം കവലയില്‍ പഞ്ചായത്ത് കണ്ടെത്തിയ മൂന്നര ഏക്കര്‍ സ്ഥലത്ത് ഐടിയഐയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 3.16-കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ചുറ്റുമതിലകളുടെ നിര്‍മ്മാണത്തിനും മുറ്റത്തെയും സമീപപ്രദേശങ്ങളിലേയും സ്ഥലമൊരുക്കുന്നതിനും, മുറ്റത്തെ ടൈല്‍സ് വര്‍ക്കുകള്‍ നടത്തുന്നതിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വെള്ളപൊക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭയിലെ വീടുകളില്‍ കേടായ ഇലക്ട്രിക്, പ്ലംബിംഗ് ജോലികളും, പണ്ടപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഇലക്ട്രിക് , പ്ലംബിംഗ് ജോലികളും സൗജന്യമായി ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നടത്തിയിരുന്നു.
- Log in to post comments