Post Category
ഹിന്ദി ട്രെയിനിംഗിന് കോഴ്സ്
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോട് കൂടി ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ബി എ വിജയിച്ചിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17 നും 35 നും മദ്ധ്യേ. നവംബര്‍ 25 നകം അപേക്ഷ ഓണ്‍ലൈനായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0473 4296496, 8547126028.
date
- Log in to post comments