Post Category
ദര്‍ഘാസ് ക്ഷണിച്ചു
കേരള സംസ്ഥാന വിത്ത് വിതരണ അതോറിറ്റിയുടെ ഗോഡൗണുകളിലേക്ക് നെല്‍വിത്ത് നിറച്ച ചാക്ക് അട്ടിയിടുന്നതിന് വുഡന്‍ പല്ലേറ്റ്സ് നിര്‍മ്മിച്ച് തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറ ഗോഡൗണിലും ആലപ്പുഴ ഗോഡൗണിലും 100 എണ്ണം വീതം എത്തിക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് പ്രമാണങ്ങളും ദര്‍ഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദര്‍ഘാസ് പ്രമാണവില എന്നിവ ടെണ്ടറിനൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം. സര്‍ക്കാര്‍ ദര്ഘാസുകള്ക്കുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെന്‍ഡറിനും ബാധകമാണ്. അവസാന തീയതി നവംബര്‍ 27 ഉച്ചയ്ക്ക് 12.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2331299, 2330299.
date
- Log in to post comments