Skip to main content

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണവകുപ്പ്

 

പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് സംസ്ഥാനത്ത് 1500 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് തീരുമാനമായി. അഞ്ച് ലക്ഷം രൂപയില്‍ കുറയാതെ ചെലവുവരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. 75 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 50 ലക്ഷം രൂപ സമാഹരിച്ച് വീട് നിര്‍മിച്ചുനല്‍കുന്നതിനാണ് സഹകരണവകുപ്പ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ജില്ലയില്‍ 87 സഹകരണസ്ഥാപനങ്ങളില്‍ നിന്നായി 83.25 ലക്ഷം രൂപയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ജില്ലാ സഹകരണബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണബാങ്ക് ജീവനക്കാര്‍ അവരുടെ സംഘടനകള്‍ വഴി ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം നാളെ (ആറ്) പത്തനംതിട്ടയില്‍ ചേരുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ പി.ജെ.അബ്ദുള്‍ ഗഫാര്‍ അറിയിച്ചു.                    (പിഎന്‍പി 2690/18)

date