വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സ്
സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന പേരിലുള്ള കോഴ്സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. ത്രിവത്സര പോളി ടെക്നിക്ക് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. 300 സീറ്റുകളുണ്ട്. കോഴ്സ് ഫീസ് 17100 രൂപ. അപേക്ഷാഫോറവും പ്രോസ്പെക്ടസും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പിന്-689533 എന്ന വിലാസത്തി ല്‍ അയയ്ക്കണം. www.vastuvidyagurukulam.com എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 29. (പിഎന്‍പി 2693/18)
- Log in to post comments