ഹൃദയപൂര്‍വ്വം ഗുരുദക്ഷിണയുമായി ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം
പ്രളയബാധിതരായി സര്‍വ്വതും നഷ്ടപ്പെട്ട പത്തനംതിട്ട ജില്ലയിലെ അദ്ധ്യാപകരേയും വിരമിച്ച അദ്ധ്യാപകരേയും കണ്ടെത്തി അവരുടെ വീടുകളിലെത്തി കുറച്ചു സമയം ചിലവഴിച്ച് ആവശ്യമായ മാനസിക പിന്തുണയും വിഭവങ്ങളും എത്തിക്കുന്ന പരിപാടിക്ക് ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം തുടക്കം കുറിക്കുന്നു. അഞ്ചിന് രാവിലെ പത്തിന് തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ജയയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ അദ്ധ്യാപക അവാര്‍ഡ് ജേതാവും എന്‍.എസ്.എസ്. സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പി.റ്റി.എ പ്രസിഡന്റ് ലിബുകുമാര്‍, എന്‍.എസ്സ്.എസ്സ് ജില്ലാ കണ്‍വീനര്‍ ബിജുകുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ജയകുമാര്‍, രാജിത്, ജേക്കബ് ചെറിയാന്‍, ബിറ്റു ഐയ്പ്, പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ രേഷ്മ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
(പിഎന്‍പി 2716/18)
- Log in to post comments