Skip to main content

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം - ഡിഎംഒ

 

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഡങ്കിപ്പനിയ്ക്കുളള സാഹചര്യം നിലനി ല്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ജലം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൊതുക് മുട്ടയിട്ട് ഡങ്കിക്കൊതുകുകളുടെ വ്യാപനത്തിന് സാധ്യതയുണ്ട്. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലം മിക്കവീടുകളിലും കുടിവെള്ളം സംഭരിച്ചുവയ്ക്കുന്നുണ്ട്. ഈ പാത്രങ്ങള്‍ കൊതുക് കടക്കാത്തവിധം അടച്ചുവയ്ക്കണം. വീടിന് ചുറ്റുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ച് മഴവെള്ളം വീഴാത്ത വിധം സൂക്ഷിക്കണം. ഡങ്കിപ്പനിക്ക് കാരണമാകുന്ന നാല്തരം വൈറസുകളെയും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യതവണത്തെ ഡങ്കിപ്പനിബാധ മാരകമാകാറില്ല. സാധാരണ പകര്‍ച്ചപ്പനി പോലെ പ്രത്യേക ചികിത്സകളില്ലാതെ ഭേദപ്പെടും. രണ്ടാമത് ഡങ്കിവൈറസ് ശരീരത്തിലെത്തിയാല്‍ രക്തസ്രാവത്തോടുകൂടി മാരകമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഡങ്കിപ്പനി ഒഴിവാക്കുന്നതിന് കൊതുക് പെരുകുന്നത് ഒഴിവാക്കുകയും പനിയുണ്ടായാല്‍ ശരിയായ ചികിത്സ തേടുകയും വേണം.                                                       (പിഎന്‍പി 2727/18)

date