Skip to main content

രോഗനിയന്ത്രണത്തിന് ഹോമിയോപ്പതിവകുപ്പും സജീവമായി രംഗത്ത്

 

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകളും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളും പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിച്ചുവെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ചെറിയാന്‍ ഉമ്മന്‍ അറിയിച്ചു. പ്രളയക്കെടുതിയിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ഡി.എം.ഒ പറഞ്ഞു. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വായനശാലകള്‍ അങ്കണവാടികള്‍ സ്‌കൂളുകള്‍ ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ച് 154 മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണക്ലാസുകളും ജില്ലയിലുടനീളം നടത്തി. പ്രതിരോധമരുന്നുകളുള്‍പ്പെടെ 27774 പേര്‍ക്ക് മരുന്നുകള്‍ നല്‍കി. എലിപ്പനി പ്രതിരോധമരുന്നുകള്‍ ആവശ്യാനുസരണം ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി ലഭ്യമാണ്. കൂടാതെ ദുരിതബാധിത മേഖലയായ നിരണം പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികളില്‍ മാനസികോല്ലാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.                   (പിഎന്‍പി 2731/18)

date