Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ തീയതി ദീര്‍ഘിപ്പിച്ചു

 

ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എംപ്ലോയ്മന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഐഡന്റ്റിറ്റി കാര്‍ഡില്‍ 6/18 പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് ഈ മാസം  വരെയും 7/18 രേഖപ്പെടുത്തിയവര്‍ക്ക് ഒക്‌ടോബര്‍ വരെയും 8/18 രേഖപ്പെടുത്തിയവര്‍ക്ക് നവംബര്‍ വരെയും രജിസ്‌ട്രേഷന്‍ പുതുക്കാം. എസ്.സി/എസ്.റ്റി വഭാ ഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്ക്കാലിക ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉദേ്യാഗാര്‍ഥികള്‍ക്കും നിയമാനുസൃതം ഈ ഇളവ് പ്രയോജനപ്പെടുത്താം. 

                 (പിഎന്‍പി 2734/18)

date