Skip to main content

ജവഹര്‍ നവോദയ വിദ്യാലയ:  യൂത്ത് പാര്‍ലമെന്റ് 12ന്  

 

ജവഹര്‍ നവോദയ വിദ്യാലയയുടെ ആഭിമുഖ്യത്തിലുള്ള 22-ാമത് യൂത്ത് പാര്‍ലമെന്റ് ഈ മാസം 12ന് രാവിലെ 8.30 മുതല്‍ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ നടക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ആര്‍.വി.നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, നവോദയ വിദ്യാലയ അസിസ്റ്റന്റ് കമ്മീഷണര്‍ കാവാലന്‍, വിവിധ നവോദയ വിദ്യാലയങ്ങളുടെ പ്രിന്‍സിപ്പല്‍മാരായ പി.എം.ഐസക്, എസ്.ജെ.അണ്ണാശേരി, സീനിയര്‍ ടീച്ചര്‍ ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.         (പിഎന്‍പി 2735/18)

date