Skip to main content

മെഡിക്കല്‍ ക്യാമ്പ് 18ന്

ഫിഷറീസ് വകുപ്പിന്റെ ‘തീരോന്നതി’പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സ്യതൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. രണ്ടാംഘട്ട ക്യാമ്പ് നവംബര്‍ 18 രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ശക്തികുളങ്ങര ഹാര്‍ബറില്‍ നടത്തും. ജനറല്‍ മെഡിസിന്‍ , ത്വക്ക്, ഓര്‍ത്തോ, നേത്രരോഗം, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഡോക്ടറുടെ ശുപാര്‍ശ അനുസരിച്ച് കണ്ണടയും, ബ്ലഡ് ഷുഗര്‍-പ്രഷര്‍, ഇ സി ജി എന്നീ ടെസ്റ്റുകളും സൗജന്യമായി ലഭിക്കും.

date