Skip to main content

ദുരിതാശ്വാസനിധിയിലേക്ക് ഫാല്‍ക്കണ്‍ ഗ്രൂപ്പ് എംഡി ഒരു മാസത്തെ ശമ്പളം നല്‍കി

    കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കളമശ്ശേരിയിലെ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എ. മുഹമ്മദുകുട്ടി ഒരു മാസത്തെ ശമ്പളം നല്‍കി. തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് 1,50,000 രൂപയുടെ ചെക്ക് കൈമാറിയത്. 
ഏലൂരിലെ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സിന് പ്രളയത്തില്‍ 45 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ആധുനിക യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഗോഡൗണുകള്‍ തുടങ്ങിയവ വെള്ളം കയറി നശിച്ചു. പെട്രോള്‍ പമ്പ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന കയറ്റുമതി, ഇറക്കുമതി ഉല്‍പ്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും വെള്ളം കയറി നശിച്ചു.
നഷ്ടത്തിനിടയിലും നവകേരളം സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനൊപ്പം ചേരുകയാണെന്ന് മുഹമ്മദുകുട്ടി പറഞ്ഞു. താന്‍ നേതൃത്വം നല്‍കുന്ന എന്‍എംകെ ഫൗണ്ടേഷനും ദുരിതബാധിതരെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

date