Skip to main content

പത്രപ്രവര്‍ത്തക; ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം സമര്‍പ്പിക്കണം

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം സമര്‍പ്പിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. നവംബറിലെ തീയതിയില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതായിരിക്കണം ലൈഫ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ നവംബര്‍ തീയതിയിലുള്ള ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. നേരിട്ടോ ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കണം. കൊല്ലം സിവില്‍ സ്റ്റേഷനിലുള്ള ഐ പി ആര്‍ ഡിയുടെ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0474 2793168.

date