Skip to main content

ഇടവട്ടത്ത് 'ഊര്‍ജ സംരക്ഷണ വലയം' തീര്‍ത്ത് വിദ്യാര്‍ഥികള്‍

ഇടവട്ടം കെ എസ് എം വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഊര്‍ജ സംരക്ഷണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി പൊരീക്കല്‍ ജംഗ്ഷനില്‍ ഊര്‍ജസംരക്ഷണ വലയം തീര്‍ത്തു. വാര്‍ഡ് മെമ്പര്‍ വസന്ത വിജയന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കൊട്ടാരക്കര ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍ ജോണ്‍സണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് എന്‍ജിനീയര്‍ അനൂപ് കുമാര്‍ കെ റ്റി ഊര്‍ജസംരക്ഷണ പ്രതിജ്ഞ ചൊല്ലി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ഷീജ, കരിയര്‍ കൗണ്‍സിലര്‍ ജി ആര്‍ അഭിലാഷ് , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സിന്ധു വല്‍സ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date