ബി ഐ എസ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡണ്ടുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ബി ഐ എസ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡിപിസി ഹാളില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡണ്ട് എം ശ്രീധരന് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ അധ്യക്ഷത വഹിച്ചു.
ഉപഭോഗ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന്റെയും ബി ഐ എസ് ഹാള്‍മാര്‍ക്കിന്റെ ആവശ്യകതയെകുറിച്ചുള്ള ബോധവല്‍ക്കരണമാണ് നല്‍കിയത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അറിയുന്നതിനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ബി ഐ എസ് കെയര്‍ എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. ഇതിന്റെ സേവനങ്ങളെയും ഉപയോഗങ്ങളെയും കുറിച്ചുള്ള പരിശീലനവും നല്കി. ഒരു ഉല്‍പ്പന്നത്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും. ബി ഐ എസ് ഹാള്‍മാര്‍ക്ക് ഉള്ള ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ബി ഐ എസ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ റിനോ ജോണ്‍, ആര് പി മാരായ എം വി മാത്യു, പി കെ പത്മനാഭന്, കെ കെ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ ബി ബീന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര് പി മാര്‍ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 27 ന് നല്‍കിയിരുന്നു. പഞ്ചായത്ത് തലത്തില്‍ പരിശീലനം നടത്തുന്നതിന് മുന്നോടിയായിട്ടാണ് എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ക്ലാസ്സ് സംഘടിപ്പിച്ചത്.
- Log in to post comments