Post Category
സംരംഭകത്വ വർക്ക്ഷോപ്പ്
പുതിയ സംരംഭം തുടങ്ങാൻ താല്പര്യമുള്ള സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി എട്ടു മുതൽ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്സ് നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകളുണ്ട്. താല്പര്യമുള്ളവർ http://kied.info/training- calender/ സന്ദർശിച്ച് ഓൺലൈനായി ജനുവരി മൂന്നിനകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. ഫോൺ 0484 2532890, 2550322, 9605542061.
date
- Log in to post comments