Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിങ്് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 10ന് രാവിലെ 10മണിക്ക് കോളജില്‍ ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311
date
- Log in to post comments