Post Category
സംരംഭകത്വ വർക് ഷോപ്പ്
പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി കളമശ്ശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസിൽ അഞ്ചുദിവസത്തെ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി എട്ടു മുതൽ 12 വരെ ആണ് പരിശീലനം. താത്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജനുവരി മൂന്നിന് മുമ്പ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322, 9605542061.
date
- Log in to post comments