ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതെങ്കിലുമൊന്നിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിനും ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മത്രമേ അവാർഡിന് അർഹതയുള്ളു.
പൂരിപ്പിച്ച അപേക്ഷ ജനുവരി 31ന് വൈകീട്ട് അഞ്ചിന് മുമ്പ് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ലഭിക്കണം. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0483 2732 001.
- Log in to post comments