Post Category
തിരുവമ്പാടി വേല: വെടിക്കെട്ടിന് അനുമതി
തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന് പുലർച്ചെ 12.45 മുതൽ 1.15 വരെയുള്ള സമയത്ത് പരമാവധി ആയിരം കിലോഗ്രാം, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ (PESO) അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം രവികുമാറിന് ലൈസൻസ് അനുവദിച്ച് ഉത്തരവായി.
date
- Log in to post comments