Post Category
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരി 30നു കോട്ടയം ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. 30നു കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10ന് സിറ്റിംഗ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുനനതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 293/2024
date
- Log in to post comments