Skip to main content
കളക്ടറേറ്റ#ില്‍ നടന്ന ജില്ലാ വികസനസമിതിയില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, എംഎല്‍എ മാരായ റോജി എം ജോണ്‍, എല്‍ദോ എബ്രഹാം തുടങ്ങിയവര്‍

മട്ടിമണല്‍ ഖനനം തടയണം: എല്‍ദോ എബ്രഹാം എംഎല്‍എ

 

കാക്കനാട്: പാരിസ്ഥിതികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മട്ടിമണല്‍ ഖനനം തടയണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. മട്ടിമണല്‍ ഖനനം ചെയ്യുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു.  മണല്‍ക്ഷാമം രൂക്ഷമായതിനാല്‍  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. കടവ് കമ്മിറ്റികള്‍ രൂപികരിക്കണം. പരിസ്ഥിതിയെ  സംരക്ഷിച്ചുകൊണ്ടുള്ള മണല്‍വാരല്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും ലൈഫ് ഭവനപദ്ധതിയടക്കമുള്ള വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ \ഷ്ടപ്പെടുന്നുണ്ട്. വ്യക്തിഗത ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി ജില്ലാ വികസനസമിതി ഇടപെടണമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.  

 

{ഗാമീണമേഖലയിലെ കെഎസ്ഇബിയുടെ കലക്ഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടരുതെന്നും എല്‍ദോ ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു.  ചെലവുചുരുക്കലിന്റെ ഭാഗമായി  ഇത്തരം ജനസേവനകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുന്നത് സാധാരണ ജനങ്ങള്‍ക്ക് കഷ്ടപ്പാട് ഉണ്ടാക്കും. സമയ ക്രമീകരണങ്ങളോടെ  കെഎസ്ഇബിയുടെ ചില കലക്ഷന്‍ സെന്ററുകള്‍ പുനക്രമീകരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന്  കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു

 

ശബരിമല തീര്‍ത്ഥാടകരുടെ പ്രവാഹം മൂലം റോഡുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു. പല സ്ഥലങ്ങളിലും റോഡ് തകര്‍ന്നു കിടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സുരക്ഷാ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. 

 

കാലടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കിയ ഇടത്താവളത്തില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു.  ആലുവ താലൂക്കില്‍ കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കാനുള്ള നടപടികളെടുക്കണമെന്നും പഞ്ചായത്തുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണപ്പാട്ട് ചിറയുടെ ടെണ്ടര്‍ ജോലികള്‍, ചാലക്കുടി ഇറിഗേഷന്‍ കനാലിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

എടയാര്‍ ബിനാമി സിങ്ക് കെമിക്കല്‍ ഫാക്ടറിയുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളും ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. കമ്പനി സന്ദര്‍ശിച്ച് അടിയന്തരമായി വൈദ്യുതി പുനസ്ഥാപിക്കാനും രാസപദാര്‍ഥങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനി ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ വികസന സമിതിയെ അറിയിച്ചു. രാസവസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

 

ജില്ലയില്‍ 49.17% ആണ് പദ്ധതി വിഹിതം ചെലവഴിച്ചിട്ടുള്ളത്. ഡിസംബര്‍ 31നകം 70% പദ്ധതി വിഹിതം ഫലപ്രദമായി ചെലവഴിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

 

ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പ്‌ളാനിങ് ഓഫിസര്‍ സാലി ജോസഫ്, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 ജില്ലാ വികസന സമിതിക്കു മുന്നോടിയായി ഹരിതകേരളം, ആര്‍ദ്രം,ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകളുടെ അവലോകനം നടത്തി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ജില്ലയിലെ പരിപാടികള്‍ വിശദീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കോടനാട്, കുട്ടമ്പുഴ, മഴവന്നൂര്‍ എന്നിവിടങ്ങളില്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. വാഴക്കുളത്തും പായിപ്രയിലും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 26) നടക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്‌കരണരംഗത്ത് 18 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേന രൂപീകരിച്ചുവെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍  സുജിത് കരുണ്‍ പറഞ്ഞു. മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത്, ആറു മുനിസിപ്പാലിറ്റികള്‍, 20 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ ഇടപെടല്‍ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

date