Post Category
ഫാം ലേബറര്‍ നിയമനം
ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ഫാം ലേബറര്‍ തസ്തികയില്‍ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന
വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം വെള്ള പേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജര്‍, ഗവണ്മെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാര്‍, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം ലഭിക്കണം. ഫോണ്‍ 8078791606, 8281925448, 9447462111.
date
- Log in to post comments