ദേശീയ ബാലിക ദിനം
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ ആരംഭിച്ച സൈക്ലോത്തോണ്‍ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ജില്ല വനിത ശിശു വികസന ഓഫീസര്‍ എല്‍. ഷീബ അധ്യക്ഷയായി. മിഷന് ശക്തി ജില്ല കോ-ഓഡിനേറ്റര്‍ സിജോയ് തോമസ്, ഐ.സി.ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്. സൗമ്യ, അര്‍ബന്‍ സി.ഡി.പി.ഒ. ആശാലത, മിഷന് ശക്തി ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് അശ്വതി വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹാപ്പി ലേണിംങ് പ്രോഗ്രാം, ബോധവത്കരണ ക്ലാസ്സ്, കോമഡി സ്കിറ്റ് എന്നിവയും നടന്നു.
- Log in to post comments