Skip to main content

ക്വട്ടേഷന്‍

സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോയ്ക്ക് കീഴിലുളള എന്‍എഫ്എസ്എ യുടെ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ പിഡിഎസ് ഗോഡൗണുകളിലേക്ക് പുതിയ ഗതാഗത കരാറുകാരെ നിയമിക്കപെടുംവരെ മൂന്ന് മാസത്തേക്കോ /ഇ-ടെന്‍ഡര്‍ പ്രകാരമുളള കരാര്‍ നിലവില്‍ വരുന്ന തീയതിവരെയോ (ഇതില്‍ ആദ്യം വരുന്ന തീയതി വരെ)താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. റേഷന്‍ സാധനങ്ങള്‍ മാവേലിക്കര, ആവണീശ്വരം എന്നീ എഫ്‌സിഐ ഗോഡൗണ്‍ സിഎംആര്‍ മില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടെടുത്ത് പത്തനംതിട്ട കുലശേഖരപേട്ട, കോന്നി എന്നിവിടങ്ങളിലുളള ഗോഡൗണുകളില്‍ എത്തിക്കുകയും ഇവിടെനിന്നും കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍  വാതില്‍പടി വിതരണം നടത്തുകയും ചെയ്യുന്നതിനാണ് ക്വട്ടേഷന്‍. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ.ഫോണ്‍ : 0468 2222308        

date