സ്വച്ഛതാഹി സേവ 2018: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം
ശുചിത്വ ഭാരതം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വച്ഛതാഹി സേവ-2018 ദ്വൈവാര യജ്ഞം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യം, ശുചിത്വം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍, ബ്ലോക്ക്, ജില്ല എന്നീ തലങ്ങളില്‍ ക്വിസ് മത്സരം നടത്തുന്നു. സ്കൂള്‍തലം 19നും ബ്ലോക്കുതലം 25നും ജില്ലാതലം ഒക്ടോബര്‍ രണ്ടിനും നടക്കും. സ്കൂള്‍തലത്തില്‍ മത്സരങ്ങള്‍ നടത്തി ഓരോ വിഭാഗത്തില്‍ നിന്നും വിജയികളാകുന്ന രണ്ട് പേരടങ്ങുന്ന ഓരോ ടീമിന്റെ ലിസ്റ്റ് 22ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പ് അതത് ബ്ലോക്ക് പഞ്ചായത്ത് ആഫീസുകളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ശുചിത്വമിഷനുമായി ബന്ധപ്പെടണം. ഫോണ്‍; 0468 2322014, 9446186299. (പിഎന്‍പി 2915/18)
- Log in to post comments