Post Category
അക്ഷയഊര്ജ്ജ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നതിന് അനെര്‍ട്ടിന്റെ സാങ്കേതിക സഹായം
കൊച്ചി: അനെര്‍ട്ട് മുഖേന സ്ഥാപിച്ചതും പ്രകൃതിക്ഷോഭം മൂലം തകരാര്‍ സംഭവിച്ചതുമായ സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മെച്ചപ്പെട്ട വിറകടുപ്പുകള്‍ എന്നിവ സര്‍വ്വീസ് ചെയ്യുന്നതിനാവശ്യമായ വിവര ശേഖരണം അനെര്‍ട്ട് നടത്തുന്നു. ഇത്തരത്തില്‍ തകരാര്‍ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ സപ്തംബര്‍ 28നുളളില്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ഫോണ്‍ മുഖേനയോ മെയില്‍ മുഖേനയോ, എസ്.എം.എസ് മുഖേനയോ അറിയിക്കണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0484-2428611, 7907552670, ടോള്‍ ഫ്രീ നമ്പര്‍ 1800 425 1803, ഇ-മെയില്‍ ernakulam@anert.in
date
- Log in to post comments