ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു
കൊച്ചി: സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോളേജ്, ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം നടത്തുന്നു. ജില്ലാ തല മത്സരം എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 27-ന് രാവിലെ 11 -ന്് ഹൈസ്കൂള്‍ കുട്ടികള്‍ക്കും കോളേജ് കുട്ടികള്‍ക്ക് 11.30 നും ഖാദി ബോര്‍ഡിന്റെ എറണാ കുളം ജില്ലാ ആഫീസില്‍ നടത്തുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ, സ്വാശ്രയ കോളേജുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും, അംഗീകൃത എയ്ഡഡ്, അണ് എയ്ഡഡ്, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ്സ് ഇ, ഐ എസ്സ് സി സിലബസ്സ് സ്കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഒരു സ്കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. മത്സരത്തിലെ വിഷയം മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്നതാണ്. മത്സരം പൂര്‍ണ്ണമായും മലയാള ഭാഷയിലായിരിക്കും . ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ ഒക്ടോബര്‍ ആറിന് നടത്തുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തല മത്സര വിജയികള്‍ക്ക് 5001, 3001, 2001 എന്ന ക്രമത്തില്‍ ക്യാഷ് െ്രെപസും എവര്‍ റോളിംങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ തല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ്/സ്കൂള്‍ പ്രിന്‍സിപ്പലിന്റെ /ഹെഡ് മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സപ്തംബര്‍ 25-ന് വൈകിട്ട് അഞ്ചിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9947082277.
- Log in to post comments