Post Category
സ്കോളര്‍ഷിപ്പ് വിതരണം 2017-18
കൊച്ചി: അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സപ്തംബര്‍ 29 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസുമായി ബന്ധപ്പെടുക. തിരുവനന്തപുരം 0471-2460397, എറണാകുളം 0484-2368531, കോഴിക്കോട് 0495-2768094.
date
- Log in to post comments