Skip to main content

നാലാംതരം തുല്യതാ പരീക്ഷ ഇന്ന് (നവംബർ 26)

 

 

ആലപ്പുഴ: ഇന്നു നടക്കുന്ന നാലാം തരം തുല്യതാപരീക്ഷയിൽ 108 പേർ പങ്കാളികളാകും. ജില്ലയിലെ 11 സ്‌കൂളുകളെയാണ് പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ഗവൺമെന്റ് എച്ച് എസ്.എസ്. കിടങ്ങറയിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത്. 25 പേർ. വി വി.എച്ച്.എസ്.എസ്. താമരക്കുളം, ഗവൺമെന്റ് യു.പി.എസ് ഓടമ്പിള്ളി, കെ.കെ. കുഞ്ചു പിള്ള എച്ച്.എസ്.എസ് അമ്പലപ്പുഴ എന്നിവിടങ്ങളിൽ രണ്ട് പേർ വീതം പരീക്ഷ എഴുതും. 

 

ആലപ്പുഴ ഗവൺമെന്റ് മുഹമ്മദൻസ് എൽ.പി.എസിൽ അഞ്ചു പഠിതാക്കളും പരീക്ഷ എഴുതും. നാല് വിഷയങ്ങളിലാണ് പരീക്ഷ നടക്കുക. മലയാളം, നമ്മളും നമുക്കു ചുറ്റും, ഗണിതം എന്നിവ എഴുത്തു പരീക്ഷയും ഇംഗ്ലീഷ് വാചാ പരീക്ഷയുമായിരിക്കും. രാവിലെ 10 മുതൽ 1.30 വരെയാണ് എഴുത്തു പരീക്ഷ. നാലാംതരം വിജയിക്കുന്നവർക്ക് ഏഴാംതരം തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യാം.

(പി.എൻ.എ.2851/17)

 

date