തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തുക വിനിയോഗം ഊർജിതപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ ആസൂത്രണ സമിതിയോഗം ചേർന്നു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തുക വിനിയോഗം ഊർജിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷീക പദ്ധതികളുടെ ഭേദഗതിക്കായി ഓൺലൈനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023 - 24 വാർഷിക പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം നോർത്ത് പറവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നഗരസഭകൾ സമർപ്പിച്ച കർമ്മ പദ്ധതി, ലേബർ ബജറ്റ് എന്നിവയ്ക്കും യോഗം അംഗീകാരം നൽകി.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, റീത്താ പോൾ, എ.എസ് അനിൽകുമാർ, തുളസി ടീച്ചർ, മേഴ്സി ടീച്ചർ, ജില്ലാ പ്ലാനിങ് ഓഫീസർ( ഇൻ ചാർജ് ) എം എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments