Post Category
എല്ലാവരും സാലറി ചലഞ്ച് ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസ് മാതൃകയായി
നവകേരള സൃഷ്ടിക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള സാലറി ചലഞ്ച് എല്ലാ ജീവനക്കാരും ഏറ്റെടുത്തതോടെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോ ഗ്യം) ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാതൃകയായി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ 63 ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജയ്ക്ക് കൈമാറി. (പിഎന്‍പി 3033/18)
date
- Log in to post comments