ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം അംഗം: അപേഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാല ബിരുദമുളളവരും, 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കോമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരുമായിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65 വയസ്സ് വരെയോ(ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫിസുകളിലും, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in ലും ലഭിക്കും. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 25ന് മുന്‍പ് ലഭിക്കണം. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന് കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പി.എന്‍.എക്സ്.4180/18
- Log in to post comments