പ്രളയദുരിതാശ്വാസം: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സഹായം ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി
കാക്കനാട്: പ്രളയ ബാധിതര്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം സംഭരിച്ച അവശ്യ സാധനങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൊച്ചിയിലെത്തി. ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി ഇത് ജില്ലാ കളക്ടര്‍ക്കു കൈമാറി.
തുണിത്തരങ്ങള്‍, സംസ്‌കരിച്ച പഴങ്ങള്‍, ബിസ്‌ക്കറ്റ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍, ബ്ലാങ്കറ്റ് എന്നിവയാണ് കണ്ടെയ്‌നറിലുള്ളത്. 25 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് വസ്തുക്കള്‍. സമാജം അംഗങ്ങളില്‍ നിന്നും സംഭരിച്ച വസ്തുക്കള്‍ കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ: എം .സി ദിലീപ് കുമാര്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയ്ക്ക് കൈമാറി.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ:അരുണ്‍ ബി. വര്‍ഗീസ്, ജില്ലാ ചെയര്‍മാന്‍ ഇക്ബാല്‍ വലിയവീട്ടില്‍, സെക്രട്ടറിമാരായ അഡ്വ:കരോള്‍ ആലഞ്ചേരി, വി.എസ് . ദിലീപ് കുമാര്‍, ഇടം സൗഹൃദ കൂട്ടായ്മ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: പ്രളയ ബാധിതര്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം കണ്ടെയ്‌നറില്‍ അയച്ച അവശ്യ സാധനങ്ങളുടെ രേഖകള്‍ കേരള പ്രദേശ്ഗാന്ധി ദര്‍ശന്‍വേദി ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ: എം .സി ദിലീപ് കുമാര്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള യ്ക്ക് കൈമാറുന്നു. ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സെക്രട്ടറി വി.എസ്. ദിലീപ് കുമാര്‍ സമീപം.
- Log in to post comments